മുത്തലപുരം സഹകരണ ബാങ്ക് ശതാബ്ദി സ്മാരക മന്ദിരോദ്ഘാടനം 15ന്
1486334
Thursday, December 12, 2024 1:30 AM IST
ഇലഞ്ഞി: മുത്തലപുരം സഹകരണ ബാങ്കിന്റെ ശതാബ്ദി സ്മാരക മന്ദിരോദ്ഘാടന സമ്മേളനവും പാലിയേറ്റീവ് കെയർ യൂണിറ്റിനുള്ള മെഡിക്കൽ ഉപകരണങ്ങളുടെ കൈമാറ്റവും പ്രതിഭാ സംഗമവും 15ന് വൈകുന്നേരം മൂന്നിന് ഇലഞ്ഞിയിൽ മന്ത്രി വി.എൻ. വാസവൻ നിർവഹിക്കുമെന്ന് ബാങ്ക് പ്രസിഡന്റ് ജോണി അരിക്കാട്ടേൽ പത്രസമ്മേളനത്തിൽ അറിയിച്ചു. ബാങ്ക് പ്രസിഡന്റ് ജോണി അരിക്കാട്ടേൽ അധ്യക്ഷത വഹിക്കും. ബാങ്ക് സെക്രട്ടറി ഇൻ ചാർജ് യൂ.എസ്. ലിബിഷ റിപ്പോർട്ട് അവതരിപ്പിക്കും.
കെ. ഫ്രാൻസിസ് ജോർജ് എംപി മുഖ്യപ്രഭാഷണവും അനൂപ് ജേക്കബ് എംഎൽഎ ശതാബ്ദി പെൻഷൻ ഡിവിഡന്റ് വിതരണവും മോൻസ് ജോസഫ് എംഎൽഎ പാലിയേറ്റീവ് കെയറിന് മെഡിക്കൽ ഉപകരണങ്ങൾ കൈമാറലും മാത്യു കുഴൽനാടൻ എംഎൽഎ പ്രതിഭകളെ ആദരിക്കലും നിർവഹിക്കും. കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിയ്ക്കൽ ബാങ്കിന്റെ സ്ട്രോങ് റൂം ഉദ്ഘാടനം ചെയ്യും.
ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ജനറൽ ജോസാൽ ഫ്രാൻസിസ് കുടുംബശ്രീ യുണിറ്റുകളെയും ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ആശാ സനിൽ അശാപ്രവർത്തകരെയും ആദരിക്കും.
പത്രസമ്മേളനത്തിൽ ബാങ്ക് ഡയറക്ടർ ബോർഡംഗങ്ങളായ കെ.ജെ. മാത്യു, എ.ജെ. ജോസഫ്, പി.എം. ചാക്കപ്പൻ, എം.പി. ജോസഫ്, പി.കെ. ജോസ് എന്നിവരും പങ്കെടുത്തു.