പെരിയാറിൽ ചാടിയ യുവതി മരിച്ചു
1485980
Tuesday, December 10, 2024 10:18 PM IST
ആലുവ: മണപ്പുറത്തേക്കുള്ള നടപ്പാലത്തിൽനിന്ന് പെരിയാറിലേക്ക് ചാടിയ യുവതി മരിച്ചു. ആലുവ കുട്ടമശേരി കണിയാന്പിള്ളിക്കുന്ന് അനീഷിന്റെ ഭാര്യ ഗ്രീഷ്മ (23) ആണ് മരിച്ചത്.
ഇന്നലെ രാത്രി 7.30ന് കൊട്ടാരക്കടവിൽനിന്നും മണപ്പുറത്തേക്കുള്ള നടപ്പാലത്തിൽ നിന്നും പെരിയാറിലേക്ക് ചാടിയത്. പോലീസും ഫയർഫോഴ്സും ചേർന്ന് 8.45ഓടെ മൃതദേഹം കണ്ടെത്തി. ആലുവ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മൃതദേഹം മാറ്റി.