കോര്‍പറേഷനിലെ അഴിമതി: ജുഡീഷല്‍ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്
1486330
Thursday, December 12, 2024 1:30 AM IST
കൊച്ചി: കൊച്ചി കോര്‍പറേഷനില്‍ കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന അഴിമതിയിലും ക്രമക്കേടുകളിലും ജുഡീഷല്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഡിസിസിയുടെ നേതൃത്വത്തില്‍ ബഹുജന ധര്‍ണ നടത്തി.
കോര്പറേഷന് ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു.
സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാര്ക്കുവേണ്ടി ഉദ്യോഗസ്ഥരാണ് കൈക്കൂലി ആവശ്യപ്പെടുന്നത്. മേയര്‍ അഴിമതിക്ക് കൂട്ടുനില്‍ക്കുന്നു. കൗണ്‍സില്‍ യോഗത്തില്‍ തന്നെ അദ്ദേഹം കുറ്റസമ്മതം നടത്തിയിരിക്കുകയാണ്. അഴിമതി തടയാനോ നടപടിയെടുക്കാനോ കഴിയാത്ത മേയര്‍ രാജിവച്ച് ഒഴിയുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ബ്ലോക്ക് പ്രസിഡന്റ് വിജു ചൂളയ്ക്കല്‍ അധ്യക്ഷത വഹിച്ചു. ടി.ജെ. വിനോദ് എംഎല്‍എ, നേതാക്കളായ ഡൊമിനിക് പ്രസന്റേഷന്, ജെയ്സണ്‍ ജോസഫ്, കെ.ബി. മുഹമ്മദ് കുട്ടി, ടോണി ചമ്മിണി, ദീപ്തി മേരി വര്‍ഗീസ്, എം.ആര്. അഭിലാഷ്, തമ്പി സുബ്രഹ്മണ്യം, ആന്റണി കുരീത്തറ, വി.കെ. മിനിമോൾ, ആന്റണി പൈനുംതറ, എം.ജി. അരിസ്റ്റോട്ടില്‍, മനു ജേക്കബ് തുടങ്ങിയവര്‍ പ്രസംഗിച്ചു.