ചൂണ്ടി ഭാരതമാതായിൽ അന്താരാഷ്ട്ര മനുഷ്യാവകാശ ദിനാചരണം
1486026
Wednesday, December 11, 2024 3:37 AM IST
ആലുവ: ചൂണ്ടി ഭാരതമാത സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ്, മനുഷ്യക്കടത്ത് വിരുദ്ധ ക്ലബ്, എൻഎസ്എസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മനുഷ്യാവകാശ ദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി ആലുവ സ്വകാര്യ ബസ് സ്റ്റാൻഡ് പരിസരത്ത്, ഫ്ലാഷ് മോബും തെരുവ് നാടകവും സംഘടിപ്പിച്ചു.
രാവിലെ കോളജിൽ നടന്ന ചടങ്ങിൽ എറണാകുളം റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി.എം. വർഗീസ് ഉദ്ഘാടനം ചെയ്തു. കോളജ് ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ വടക്കുംപാടൻ അധ്യക്ഷത വഹിച്ചു.
കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ. സെലിൻ ഏബ്രഹാം, ആലുവ മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ സജി ജോളി എന്നിവർ പ്രസംഗിച്ചു.