മൂ​വാ​റ്റു​പു​ഴ : ഡോ. ​അം​ബേ​ദ്ക​ർ ദേ​ശീ​യ പു​ര​സ്ക്കാ​ര​ത്തി​ന് അ​ർ​ഹ​നാ​യി മൂ​വാ​റ്റു​പു​ഴ ട്രാ​ഫി​ക് എ​സ്എ​ച്ച്ഒ കെ.​പി. സി​ദ്ദി​ഖ്. കേ​ര​ള പോ​ലീ​സ് സേ​ന​യു​ടെ ഭാ​ഗ​മാ​യി അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കും സ്കൂ​ൾ-​കോ​ള​ജ് ത​ല​ങ്ങ​ളി​ലും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ നി​ര​വ​ധി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ ന​ട​ത്തി ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ച​തി​ലൂ​ടെ​യാ​ണ് ഡോ. ​അം​ബേ​ദ്ക​റി​ന്‍റെ നാ​മ​ധേ​യ​ത്തി​ലു​ള്ള പു​ര​സ്ക്കാ​ര​ത്തി​ന് അ​ർ​ഹ​നാ​യ​ത്.

ന്യൂ​ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സി​ദ്ദി​ഖ് പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി. മൂ​വാ​റ്റു​പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​ൻ ട്രാ​ഫി​ക് എ​സ്എ​ച്ച്ഒ​യാ​യി സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്ന സി​ദ്ദി​ഖ് അ​ടി​വാ​ട് ക​ല്ല​റ​യ്ക്ക​കു​ടി കു​ടും​ബാം​ഗ​മാ​ണ്. ഭാ​ര്യ : ഷെ​മീ​ന (ഹെ​ൽ​ത്ത് ന​ഴ്സ് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം വാ​ര​പ്പെ​ട്ടി). മ​ക്ക​ൾ : ഫെ​ബി​ൻ, ഫി​ദ ന​സ്രി​ൻ.