പോലീസ് വാഹനത്തിന്റെ ചില്ല് തകര്‍ത്ത കാപ്പ പ്രതി അറസ്റ്റില്‍
1486039
Wednesday, December 11, 2024 3:38 AM IST
കൊച്ചി: കാപ്പ ഉത്തരവ് ലംഘിക്കുകയും പോലീസ് വാഹനത്തിന്റെ ചില്ല് തകര്‍ക്കുകയും ചെയ്ത പ്രതി പിടിയിലായി. മട്ടാഞ്ചേരി സ്വദേശി അന്സാമി(അനു-28)യാണ് മട്ടാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ക്കെതിരെ കഴിഞ്ഞ മാസം കാപ്പ ചുമത്തി നാടു കടത്തിയതായതായി സിറ്റി പോലീസ് കമ്മീഷണര്‍ ഉത്തരവിറക്കിയിരുന്നു. കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണറുടെ പരിധിയില്‍ വരുന്ന സ്ഥലങ്ങളില്‍ ആറു മാസത്തേക്ക് കടക്കുവാനോ മറ്റു കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാനോ പാടില്ല എന്നുള്ളതായിരുന്നു ഉത്തരവ്. എന്നാല്‍ ഉത്തരവ് ലംഘിച്ച പ്രതി തിങ്കളാഴ്ച രാത്രി വീണ്ടും മട്ടാഞ്ചേരിയില്‍ കണ്ടതിനെ തുടര്‍ന്ന് പോലീസ് പിടികൂടുകയായിരുന്നു. തുടര്‍ന്ന് പോലീസ് വാഹനത്തില്‍ കയറ്റിയപ്പോള്‍ അക്രമാസക്തനായ പ്രതി തലകൊണ്ട് വാഹനത്തിന്റെ ചില്ല് തകര്‍ക്കുകയും ചെയ്തു.
മട്ടാഞ്ചേരി പോലീസ് സ്റ്റേഷനിലും കൊച്ചി സിറ്റിയിലെ മറ്റു സ്റ്റേഷനുകളിലും മോഷണം, ദേഹോപദ്രവം, കവര്‍ച്ച, മുതലുകള്‍ നശിപ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ നിരവധി കുറ്റകൃത്യങ്ങളില്‍ പ്രതിയാണ്. പലതവണ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ള ഇയാള്‍ പുറത്തിറങ്ങി വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിനെതുടര്‍ന്നാണ് കാപ്പ നിയമ പ്രകാരം ആറ് മാസത്തേക്ക് നാടുകടത്തിയത്. ഇത്തരം സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ തുടര്‍ന്നും ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.