തൈക്കൂടം ദേവാലയത്തിൽ സമുദായ സംഗമം
1486029
Wednesday, December 11, 2024 3:38 AM IST
മരട്: തൈക്കൂടം സെന്റ് റാഫേൽസ് ദേവാലയത്തിന്റെ 180-ാം വാർഷികത്തോടനുബന്ധിച്ച് നടന്ന ലത്തീൻ കത്തോലിക്ക സമുദായ സംഗമം ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു. വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ. ആന്റണി വാലുങ്കൽ മുഖ്യാതിഥിയായി.
വികാരി ഫാ. ജോബി അശീത്പറമ്പിൽ, ഫാ. ഫ്രാൻസിസ് സേവ്യർ താന്നിക്കപ്പറമ്പിൽ, അഡ്വ. ഷെറി ജെ. തോമസ്, ഉമ തോമസ് എംഎൽഎ, ഡൊമിനിക്ക് പ്രസന്റേഷൻ തുടങ്ങിയവർ പ്രസംഗിച്ചു. ജസ്റ്റിസ് ജെ.ബി. കോശി റിപ്പോർട്ട് നടപ്പിലാക്കണമെന്ന് സമ്മേളനം സർക്കാരിനോടാവശ്യപ്പട്ടു.
സമാപന സമ്മേളനം ടി.ജെ. വിനോദ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഫാ. റാഫേൽ സ്റ്റിനിൽ ചാണശേരി അധ്യക്ഷത വഹിച്ചു, ഫാ. മാർട്ടിൻ തൈപ്പറമ്പിൽ, ജോസഫ് ജൂഡ്, ആന്റണി ആശാൻപറമ്പിൽ, സേവ്യർ പി. ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു. സമ്മേളനത്തോടനുബന്ധിച്ച് ഗ്രാന്റ് ഷെവലിയർ എൽ.എം. പൈലിയുടെ മൃതകുടീരത്തിൽ മോൺ. മാത്യു ഇലഞ്ഞിമറ്റം പുഷ്പചക്രം സമർപ്പിച്ചു.