ബ്ലോക്ക് കേരളോത്സവം: വോളിബോളിൽ ആയവന ജേതാക്കൾ
1486018
Wednesday, December 11, 2024 3:37 AM IST
മൂവാറ്റുപുഴ: ബ്ലോക്ക് കേരളോത്സവത്തോടനുബന്ധിച്ച് നടന്ന വോളിബോൾ മത്സരത്തിൽ ആയവന പഞ്ചായത്ത് ജേതാക്കളായി. ആവോലി പഞ്ചായത്ത് രണ്ടാം സ്ഥാനത്തിന് അർഹരായി. വാഴക്കുളം സെന്റ് ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന വോളിബോൾ മത്സരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ഷിവാഗോ തോമസ്, ആവോലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു ജോസ്, പഞ്ചായത്തംഗങ്ങളായ സുധാകരൻ, വി.എസ്. ഷെഫാൻ, സെന്റ് ജോർജ് ക്ലബ് പ്രസിഡന്റ് തോമസ് വർഗീസ്, ജിഇഒ ജോസ് ടി. ജോണ് തുടങ്ങിയവർ പ്രസംഗിച്ചു.