പലഹാരമേള സംഘടിപ്പിച്ചു
1486008
Wednesday, December 11, 2024 3:37 AM IST
തിരുമാറാടി: കാക്കൂർ ഗവ. എൽപി സ്കൂളിൽ പലഹാരമേള സംഘടിപ്പിച്ചു. വ്യത്യസ്തങ്ങളായ നാടൻ പലഹാരങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പാഠ്യപദ്ധതിയുടെ ഭാഗമായിട്ടാണ് സ്കൂളിൽ പലഹാരമേള ഒരുക്കിയത്. വൈവിധ്യങ്ങളാർന്നതും പോഷക സമൃദ്ധവുമായ നാടൻ പലഹാരങ്ങൾ ഒരുക്കിയാണ് കുട്ടികൾ മേളയെ വരവേറ്റത്.
മേളയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാമോൾ പ്രകാശ് നിർവഹിച്ചു. പ്രധാനാധ്യാപിക ടെനി ഡിക്കൊത്ത്, കെ.എസ്. ശുഭ, സംഗീത മോഹൻ, ദേവിക പി. അജികുമാർ, ടി.എം. ബിന്ദു, ബി. ഉഷാമണി, എ.കെ. ശുഭ, ആർദ്ര അരുണ്‍ എന്നിവർ പങ്കെടുത്തു.