ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
1486024
Wednesday, December 11, 2024 3:37 AM IST
തൃപ്പൂണിത്തുറ: കേരള ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ സംഘടിപ്പിച്ച കെഎസ്ഇബി ഓൺലൈൻ സേവനങ്ങളെക്കുറിച്ചുള്ള ബോധവത്കരണ പരിപാടി ജില്ലാ ഫയർ ഓഫീസർ കെ. ഹരികുമാർ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പ്രസിഡന്റ് കെ.എൽ. വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സ്കൂൾ കായികമേളയിൽ ബോക്സിംഗിൽ മൂന്നാം സ്ഥാനം നേടിയ അനാമികയെ ആദരിച്ചു. മനു ജി. നാഥ് കലണ്ടർ പ്രകാശനം ചെയ്തു. എ. അനൂപ് , ആർ. ശ്രീജിത്, എൻ.ബി. മധുസൂദനൻ, ബൈജു വർഗീസ്, കെ.വൈ. ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.