മകൾ ഓടിച്ച സ്കൂട്ടറിൽനിന്ന് വീണ അമ്മ ഓട്ടോയിടിച്ച് മരിച്ചു
1485982
Tuesday, December 10, 2024 10:18 PM IST
വൈപ്പിൻ: മകൾ ഓടിച്ച സ്കൂട്ടർ അപകടത്തിൽപ്പെട്ട് തെറിച്ചു വീണ അമ്മ പെട്ടിഓട്ടോ ഇടിച്ച് തത്ക്ഷണം മരിച്ചു. ആലുവ എൻഎഡി കയ്യാലക്കുടി വീട്ടിൽ സണ്ണിയുടെ ഭാര്യ മോളി (59) ആണ് മരിച്ചത്. മകൾ മെറിനു പരിക്കേറ്റു.
തിങ്കളാഴ്ച എളങ്കുന്നപ്പുഴ നടവഴിക്ക് വടക്കായിരുന്നു സംഭവം. റോഡ് മുറിച്ചു കടന്ന കാൽനടയാത്രക്കാരിയെ കണ്ട് ബ്രേക്കിട്ടപ്പോൾ സ്കൂട്ടർ മറിയുകയുകയും തുടർന്ന് റോഡിലേക്ക് തെറിച്ചു വീണ മോളിയെ എതിരെ വന്ന പെട്ടി ഓട്ടോ ഇടിക്കുകയായിരുന്നു. മോളിയുടെ മൃതദേഹം സംസ്കരിച്ചു.