ചെറുവട്ടൂർ മേഖലാ കമ്മിറ്റി രൂപീകരിച്ച് ‘എന്റെ നാട്’ കൂട്ടായ്മ
1486016
Wednesday, December 11, 2024 3:37 AM IST
കോതമംഗലം: എന്റെ നാട് ജനകീയ കൂട്ടായ്മ ചെറുവട്ടൂരിലുള്ള 11 ബൂത്തുകൾ ഉൾപ്പെടുത്തി ചെറുവട്ടൂർ മേഖലാ കമ്മിറ്റി രൂപീകരിച്ചു. മേഖല കുടുംബ സംഗമം എന്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു.
എന്റെ നാട് ഉന്നതാധികാര സമിതിയംഗം സി.കെ. സത്യൻ അധ്യക്ഷത വഹിച്ചു. എ.പി. മീരാൻ, ഒ.കെ. അലിയാർ, എ.എൻ. സുരേന്ദ്രൻ, ഷാജി അന്പാട്ടുകുടി, ആഷ്മോൻ വട്ടക്കുടി, ഒ.എൻ. രഞ്ജിത്ത്, അനിൽ രാമൻ നായർ എന്നിവർ പ്രസംഗിച്ചു.
ചെറുവട്ടൂർ മേഖലയിലെ ഓരോ ബൂത്തുകളിലും 100 കുടുംബങ്ങളെ വീതം ചേർത്ത് എന്റെ നാട് ജനകീയ കൂട്ടായ്മയുടെ പ്രവർത്തനങ്ങളും പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സേവനവും കൂടുതൽ ഊർജിതമാക്കുവാൻ യോഗം തീരുമാനിച്ചു. ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലയിൽ ജനങ്ങൾക്ക് ലഭ്യമാക്കുവാൻ മുഴുവൻ ആളുകൾക്കും എന്റെ നാട് പ്രിവിലേജ് കാർഡും നൽകും.