ആകാശ യാത്രാ വിസ്മയംതേടി ഇമ്മാനുവൽ യുപി സ്കൂൾ
1486015
Wednesday, December 11, 2024 3:37 AM IST
മുവാറ്റുപുഴ: പൗരസ്ത്യ സുവിശേഷ സമാജത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന കായനാട് ഇമ്മാനുവൽ യുപി സ്കൂൾ സംഘടിപ്പിച്ച പഠനയാത്ര ക്ലാസ് മുറിയിൽ പകർത്താനാവാത്ത പഠനാനുഭവമാണ് കുട്ടികൾക്ക് സമ്മാനിച്ചത്. നെടുന്പാശേരിയിൽനിന്ന് തിരുവനന്തപുരത്തേക്ക് നടത്തിയ വിമാന യാത്ര കുട്ടികൾക്ക് ആദ്യത്തെ ആകാശ യാത്രാനുഭവം അടയാളപ്പെടുത്തി.
യാത്രയുടെ സങ്കീർണതകളും വിസ്മയങ്ങളും നേരിട്ട് അനുഭവിക്കാനുള്ള മികച്ച അനുഭവമാണ് ഈ വിമാനയാത്രയിലൂടെ കുട്ടികൾക്ക് ലഭ്യമായത്. ശംഖുമുഖം, പത്മനാഭ സ്വാമി ക്ഷേത്രം, നിയമസഭാ മന്ദിരം, വാക്സ്മ്യൂസിയം തുടങ്ങിയവ സന്ദർശിച്ച് വൈകുന്നേരം വഞ്ചിനാട് എക്സ്പ്രസിൽ തിരികെയെത്തി. സ്കൂളിലെ വിദ്യാർഥികളിൽ പലരും സങ്കൽപ്പിക്കാത്ത ഒരനുഭവം പകർന്നു നൽകുവാൻ കഴിഞ്ഞതായി പ്രധാനാധ്യാപിക എ.സി. മെറീന പറഞ്ഞു.