ആഘോഷമായി ചിറ്റൂര്‍ ക്രിസ്മസ് കാര്‍ണിവല്‍
1485735
Tuesday, December 10, 2024 4:07 AM IST
കൊച്ചി: ക്രിസ്മസിന്റെ വരവറിയിച്ചു ചിറ്റൂര്‍ കാര്‍ണിവല്‍ ആഘോഷമായി. ചിറ്റൂര്‍ ഫെറി മുതല്‍ ചിറ്റൂര്‍ പള്ളി വരെ 500 ല്‍ അധികം പപ്പാഞ്ഞിമാരും അത്രതന്നെ പരമ്പരാഗത വസ്ത്രധാരികളും
അണിനിരന്ന കാര്‍ണിവല്‍ റാലി രണ്ടു മണിക്കൂര്‍ നീണ്ടുനിന്നു. മൂലമ്പള്ളിയില്‍ നിന്ന് ദീപശിഖ ഏറ്റുവാങ്ങി ആരംഭിച്ച കാര്‍ണിവല്‍ ടി. ജെ. വിനോദ് എംഎല്‍എ ഫ്ളാഗ് ഓഫ് ചെയ്തു. പരമ്പരാഗത കലാരൂപങ്ങളായ മാര്‍ഗംകളിയും ചവിട്ടു നാടകവും കാര്‍ണിവലിന്റെ അലങ്കാരമേറ്റി. യേശുവിന്റെ ജനനവുമായി ബന്ധപ്പെട്ട എട്ട് ടാബ്ലോകള്‍ ഇടവകയിലെ എട്ടു ബ്ലോക്കുകള്‍ അണിയിച്ചൊരുക്കി. പള്ളിയിലെത്തിയശേഷം പപ്പാഞ്ഞിമാര്‍ ഒരുമിച്ച് നൃത്തം ചവിട്ടി. തുടര്‍ന്ന് കലാപരിപാടികളും ഉണ്ടായിരുന്നു. വികാരി ഫാ. മാര്ട്ടിന് അഴീക്കകത്ത്, സഹവികാരി ഫാ. ഷാമില്‍ ജോസഫ് എന്നിവര്‍ കാര്‍ണിവലിനു നേതൃത്വം നല്കി.