ഓട്ടോറിക്ഷ ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു
1485981
Tuesday, December 10, 2024 10:18 PM IST
കോതമംഗലം: ഓട്ടോറിക്ഷ സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രികൻ തൽക്ഷണം മരിച്ചു. കോതമംഗലം ആയക്കാട് പുലിമല ഗിരിനഗർ മഠത്തിക്കുടി ശിവൻ നായരുടെ മകൻ എം.എസ്. മുരളീധരൻ നായർ (56) ആണ് മരിച്ചത്.
തിരുവനന്തപുരം ബാലരാമപുരത്ത് തിങ്കളാഴ്ച രാത്രി 8.30 നായിരുന്നു അപകടം. സ്വകാര്യ ആയുർവേദ സ്ഥാപനത്തിലെ സൂപ്പർവൈസറായ മുരളി ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് സ്കൂട്ടറിൽ മടങ്ങുന്പോഴാണ് അപകടം.
ഓട്ടോറിക്ഷ സ്കൂട്ടറിന് പിന്നിൽ ഇടിച്ച് റോഡിലേക്ക് തെറിച്ചുവീണ മുരളി തൽക്ഷണം മരിച്ചു. ഇടിച്ച ഓട്ടോറിക്ഷ നിർത്താതെ പോയതായി പറയുന്നു. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. ഭാര്യ: മായ കോട്ടയം കുമ്മനം മിനി ഭവൻ. മക്കൾ: വിഷ്ണു (മെഡിക്കൽ റെപ്രസന്റേറ്റീവ്), വിസ്മയ (എംഎസ്ഡബ്ല്യു വിദ്യാർഥിനി).