വിഷം ഉള്ളിൽച്ചെന്ന് ചികിത്സയിലിരുന്ന സെക്യൂരിറ്റി ഗാർഡ് മരിച്ചു
1485979
Tuesday, December 10, 2024 10:18 PM IST
ആലുവ: വിഷം ഉള്ളിൽച്ചെന്ന് എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സെക്യൂരിറ്റി ഗാർഡ് മരിച്ചു.
ആലുവ തുരുത്ത് കിഴക്കേ വളപ്പിൽ രഘുനാഥ് (63) ആണ്. അഞ്ച് ദിവസം മുന്പ് ശിവരാത്രി മണപ്പുറത്തു വച്ച് മദ്യത്തിൽ വിഷം കലർത്തി കുടിക്കുകയായിരുന്നെന്ന് പറയുന്നു. തുടർന്ന് ഓട്ടോറിക്ഷ വിളിച്ച് തുരുത്തിലെ വീട്ടിലെത്തി.
തുടർച്ചയായ ഛർദ്ദിയുണ്ടായിരുന്നു. മദ്യപിച്ചതിനെ തുടർന്നാണ് ഛർദ്ദിക്കുന്നതെന്നാണ് വീട്ടുകാർ കരുതിയത്. പിറ്റേന്ന് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെയാണ് മരിച്ചത്. സംസ്കാരം നടത്തി. ആലുവയിലെ കോളജിനടുത്തുള്ള ഓഡിറ്റോറിയത്തിൽ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: സുമ. മക്കൾ: സൂരജ്, വിഷ്ണു.