മാർച്ച് നടത്തി
1486010
Wednesday, December 11, 2024 3:37 AM IST
മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്ത് ഒന്നാം വാർഡ് നിവാസികൾ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകൾ മാർച്ചിൽ അണിനിരന്നു.
പ്രദേശത്ത് പ്രവർത്തിക്കുന്ന പ്ലൈവുഡ് കന്പനികളിൽനിന്നു പുറന്തള്ളുന്ന പുകമാലിന്യം ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാവുകയാണെന്നും പുതുതായി ആരംഭിക്കുന്ന കന്പനിക്ക് അനുമതി നൽകരുതെന്നും ആവശ്യപ്പെട്ടാണ് പ്രകടനം നടത്തിയത്. തുടർന്ന് പഞ്ചായത്ത് ഓഫീസിനു മുന്നിൽ നടന്ന ധർണയിൽ പ്രദേശവാസി കിഷോർ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്തംഗം എം.എ. റിയാസ് ഖാൻ, പഞ്ചായത്തംഗം ജയശ്രീ ശ്രീധരൻ, എ.ടി. സുരേന്ദ്രൻ, കെ.എൻ. രാജമോഹനൻ, ഓമന ശിവൻ, ഷാജി പാലക്കുഴി, പി.എസ്. ഗോപകുമാർ എന്നിവർ പ്രസംഗിച്ചു.