റോഡ് സുരക്ഷാ ക്ലബിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കമായി
1486019
Wednesday, December 11, 2024 3:37 AM IST
മൂവാറ്റുപുഴ: കുട്ടികളിൽ ട്രാഫിക് നിയമങ്ങളും റോഡ് സുരക്ഷയെക്കുറിച്ചുള്ള അവബോധവും സൃഷ്ടിക്കുന്നതിനായി പായിപ്ര ഗവ. യുപി സ്കൂളിൽ റോഡ് സുരക്ഷാ ക്ലബിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് പി.എം. അസീസ് ക്ലബ് ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ എസ്ഐ സിബി അച്യുതൻ റോഡ് സുരക്ഷാ നിയമങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് നയിച്ചു. പായിപ്ര പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം.സി. വിനയൻ അധ്യക്ഷത വഹിച്ചു.
എസ്സിഎംഎസ് ഗ്രൂപ്പ് ഓഫ് എഡ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷന്റെയും കുട്ടൂക്കാരൻ ഫൗണ്ടേഷന്റെയും സഹകരണത്തോടെയുള്ള സുരക്ഷിത് മാർഗ് എന്ന പദ്ധതിയിലൂടെയാണ് റോഡ് സുരക്ഷാ ക്ലബിന് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുന്നത്. പഞ്ചായത്തംഗം പി.എച്ച്. സക്കീർ ഹുസൈൻ, പദ്ധതിയുടെ മെന്റർ മിഥുൻ മോഹൻ, പിടിഎ പ്രസിഡന്റ് നിസാർ മീരാൻ, പ്രധാനാധ്യാപിക വി.എ. റഹീമബീവി, പിടിഎ വൈസ് പ്രസിഡന്റ് ഷാജഹാൻ പേണ്ടാണം, ട്രാഫിക് ക്ലബ് കോ ഓർഡിനേറ്റർമാരായ കെ.എം. നൗഫൽ, അജിത രാജ് എന്നിവർ പ്രസംഗിച്ചു.