മർദനമേറ്റതിൽ മനംനൊന്ത് മധ്യവയസ്കൻ ജീവനൊടുക്കിയ കേസിൽ ഒരാൾ അറസ്റ്റിൽ
1485739
Tuesday, December 10, 2024 4:07 AM IST
തിരുവാങ്കുളം: മർദനമേറ്റതിൽ മനംനൊന്ത് മധ്യവയസ്കൻ ജീവനൊടുക്കിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കുരീക്കാട് നമ്പൂരിശൻമല മറ്റത്തിൽ എം.വി.ബാബു (53) ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രേരണാക്കുറ്റം ചുമത്തി തൃപ്പൂണിത്തുറ നടമ മാർക്കറ്റ് റോഡ് പൊയ്ന്തറ കോളനി ഈരേലിൽ വീട്ടിൽ പാപ്പി എന്ന് വിളിക്കുന്ന ഇ.പി.ഹരീഷി (32) നെയാണ് ഹിൽപാലസ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.
ആത്മഹത്യാക്കുറിപ്പിൽ പേരുള്ള കടവന്ത്ര കോണത്തറ വീട്ടിൽ മാണിക്യൻ എന്നു വിളിക്കുന്ന കൃഷ്ണനുണ്ണി (29) യും പ്രതിയാണ്. ഞായറാഴ്ച രാവിലെയാണ് തിരുവാങ്കുളം കവലീശ്വരം തോടിന് ചേർന്ന് മരത്തിൽ ബാബുവിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടത്.
ബാബുവിന്റെ മുൻ സുഹൃത്തുക്കളായിരുന്ന കൃഷ്ണനുണ്ണിയും ഹരീഷും ചേർന്ന് മർദിച്ചതായി പറയുന്ന ആത്മഹത്യാക്കുറിപ്പ് മൃതദേഹത്തിൽ നിന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൃഷ്ണനുണ്ണിയെയും ഇ.പി. ഹരീഷിനെയും പ്രതി ചേർത്തത്.