ഏകദിന ഇംഗ്ലീഷ് ഭാഷ ശില്പശാല
1486328
Thursday, December 12, 2024 1:30 AM IST
കൊച്ചി: വരാപ്പുഴ അതിരൂപത കോര്‍പറേറ്റ് വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴിലുള്ള പ്രൈമറി, അപ്പര്‍ പ്രൈമറി, ഹൈസ്കൂള്‍ ഇംഗ്ലീഷ് അധ്യാപകര്‍ക്കായി ഏകദിന ശില്പശാല എറണാകുളം സെന്റ് ആല്‍ബര്‍ട്സ് ഹൈസ്കൂളില്‍ സംഘടിപ്പിച്ചു. ഇംഗ്ലീഷ് ലാംഗ്വേജ് ടീച്ചിംഗ് എന്ന വിഷയത്തിലൂന്നി ക്ലാസ് മുറികളില്‍ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കാനും വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള ലാംഗ്വേജ്, ഗെയിംസ്, പഠനപ്രവര്‍ത്തനങ്ങള്‍ എന്നിവ ആസൂത്രണം ചെയ്യാനുമുതകുന്ന തരത്തിലായിരുന്നു ശില്പശാല.
തിരുച്ചിറപ്പിള്ളി സെന്റ് ജോസഫ്സ് കോളജിലെ അസിസ്റ്റന്റ് പ്രഫസറും ഇംഗ്ലീഷ് ലാംഗ്വേജ് ടീച്ചേഴ്സ് ആൻഡ് ഇന്ത്യയുടെ നാഷണല്‍ സെക്രട്ടറിയുമായ ഡോ. എം.എസ്. സേവ്യര്‍ പ്രദീപ് സിംഗ്, കര്‍ണാടക മാണ്ഡ്യ ഗവണ്മെന്റ് സ്കൂളിലെ അധ്യാപികയും റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ്, സൗത്ത് ഇന്ത്യ ബംഗളൂരു റിസോഴ്സ് ടീം അംഗവുമായ എം. അനിത മനോഹരി എന്നിവര്‍ ശില്പശാല നയിച്ചു.