റോബോട്ടിക് സർജറി കണ്ടറിയാം, ലേക് ഷോറിൽ പ്രദർശനം
1485733
Tuesday, December 10, 2024 4:07 AM IST
കൊച്ചി: റോബോട്ടിക് സർജറി നേരിട്ട് കണ്ട് മനസിലാക്കാൻ അവസരമൊരുക്കി കൊച്ചി വിപിഎസ് ലേക്ഷോർ ആശുപത്രിയിൽ ഫുൾ റോബോട്ടിക് എക്സ്ഐ സിസ്റ്റത്തിന്റെ പ്രദർശനം. ഇന് റ്യൂറ്റീവ് എക്സ്പീരിയൻസ് സെന്ററുമായി സഹകരിച്ചാണു പ്രദർശനം. ആദ്യദിനത്തിൽ വിദ്യാർഥികൾ, ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ, കോർപറേറ്റ് ജീവനക്കാർ, പൊതുജനങ്ങൾ എന്നിവരുൾപ്പെടെ 1000ത്തോളം പേർ പങ്കെടുത്തു.
ആരോഗ്യമേഖലയിൽ റോബോട്ടിക്സിന്റെ പങ്കിനെകുറിച്ച് കൂടുതൽ അവബോധം നൽകാനും പങ്കെടുക്കുന്നവർക്ക് ഈ വിപ്ലവകരമായ സാങ്കേതികവിദ്യയെക്കുറിച്ച് സമഗ്രമായ ധാരണ നൽകാനും ലക്ഷ്യമിട്ടാണ് പരിപാടി. ഈ റോബോട്ടിക് സിസ്റ്റം ഉപയോഗിച്ച് ആശുപത്രിയിൽ കഴിഞ്ഞ ഒരുവർഷത്തിനുള്ളിൽ 50ഓളം ശസ്ത്രക്രിയകൾ വിജയകരമായി നടത്തിയിരുന്നു. രാവിലെ 10 മുതൽ നാലു വരെയാണു പ്രദർശനം. നാളെ സമാപിക്കും.