അംബേദ്കറെ അപമാനിച്ചതില്‍ പ്രതിഷേധം
1488978
Saturday, December 21, 2024 7:35 AM IST
ചങ്ങനാശേരി: ഭരണഘടനാ ശില്പി ബി.ആര്. അംബേദ്കറെ കേന്ദ്ര ആഭ്യന്തര മന്ത്രി അപമാനിച്ചതിനെതിരേ അംബേദ്കര്‍ സാംസ്കാരിക സമിതി ജില്ലാ കമ്മിറ്റിയുടെയും വിവിധ സാംസ്കാരിക സംഘടനകളുടെയും നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ നടത്തി.
സമിതി പ്രസിഡന്റ് പി.പി. മോഹനന്റെ അധ്യക്ഷതയില്‍ കുറിച്ചിയില്‍ നടന്ന സമ്മേളനം കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയംഗം വി.ജെ. ലാലി ഉദ്ഘാടനം ചെയ്തു.
മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ബെറ്റി ജോജോ മുഖ്യപ്രസംഗം നടത്തി. സി.ഡി. വത്സപ്പന്‍, പി.വി. ജോര്‍ജ്, അഭിഷേക് ബിജു, ഷിബു എഴേപുഞ്ചയില്‍, എന്‍.ടി. ബാലകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.