ചേര്‍പ്പുങ്കല്‍ ഫൊറോന പള്ളിയില്‍ ഉണ്ണിമിശിഹായുടെ ദര്‍ശനത്തിരുനാള്‍
1488857
Saturday, December 21, 2024 5:39 AM IST
ചേര്‍പ്പുങ്കല്‍: മാര്‍ സ്ലീവാ ഫൊറോന പള്ളിയില്‍ ഉണ്ണിമിശിഹായുടെ ദര്‍ശനത്തിരുനാള്‍ 25 മുതല്‍ ജനുവരി രണ്ടു വരെ ആഘോഷിക്കും. 25നു പുലര്‍ച്ചെ 12ന് പിറവിയുടെ തിരുക്കര്‍മങ്ങള്‍. തുടര്‍ന്ന് കൊടിയേറ്റ് - ഫാ. ജോസഫ് പാനാമ്പുഴ.
പുലര്‍ച്ചെ 5.30നും രാവിലെ ഏഴിനും 8.15നും വിശുദ്ധ കുര്‍ബാന. 26നു രാവിലെ 5.30, 6.30, 7.15 - വിശുദ്ധ കുര്‍ബാന. 27നു രാവിലെ 5.30, 6.30, 7.15, 8.45, വൈകുന്നേരം 5.00 - വിശുദ്ധ കുര്‍ബാന. 28നു രാവിലെ 5.30, 6.30, 7.15, വൈകുന്നേരം 4.00 വിശുദ്ധ കുര്‍ബാന. 29നു രാവിലെ 5.30, 6.45, 8.00, 9.30, വൈകുന്നേരം 4.30 - വിശുദ്ധ കുര്‍ബാന. രാവിലെ 10.30 മുതല്‍ ഉച്ചകഴിഞ്ഞ് 3.30 വരെ ദിവ്യകാരുണ്യ ആരാധനയും അഖണ്ഡ ജപമാലയും. രാത്രി ഏഴിന് ജപമാല പ്രദക്ഷിണം.
30ന് രാവിലെ 5.30നും 6.30നും 7.30നും വൈകുന്നേരം ആറിനും വിശുദ്ധ കുര്‍ബാന, 7.30നു പ്രദക്ഷിണം. 31നുരാവിലെ 5.30നും 6.30നും 7.30നും വിശുദ്ധ കുര്‍ബാന. 4.45നു തിരുസ്വരൂപ പ്രതിഷ്ഠ. 5.30നു സെന്റ് തോമസ് സ്മാരകത്തില്‍ വെഞ്ചിരിപ്പുകര്‍മം. മാര്‍ ജോസഫ് കല്ലറങ്ങാട്ട് സന്ദേശം നല്‍കും. 6.45നു പ്രദക്ഷിണം ടൗണ്‍ കപ്പേളയിലേക്ക്.
ജനുവരി ഒന്നിന് പുലര്‍ച്ചെ 12.15നും 5.30നും ഏഴിനും വിശുദ്ധ കുര്‍ബാന. ഒന്‍പതിന് റാസ കുർബാനയ്ക്ക് പാലാ രൂപതയിലെ നവവൈദികര്‍ കാര്‍മികത്വം വഹിക്കും. 12ന് പ്രദക്ഷിണം. ആറിന് കെഴുവംകുളം കുരിശുപള്ളിയില്‍ പ്രസംഗം, പ്രദക്ഷിണം. രാത്രി ഒന്‍പതിന് ജിന്‍സ് ഗോപിനാഥ് നയിക്കുന്ന മ്യൂസിക് നൈറ്റ്.