ഡിടിവിഎസ് വി സ്കീം ഔട്ട്റീച്ച് പ്രോഗ്രാം
1488717
Friday, December 20, 2024 8:31 AM IST
കോട്ടയം: ആദായനികുതി ഓഫീസും ഐസിഎഐ കോട്ടയം ബ്രാഞ്ചും സംയുക്തമായി പ്രത്യക്ഷനികുതി വിവാദ് സേ വിശ്വാസ് സ്കീം (ഡിടിവിഎസ് വി സ്കീം) സംബന്ധിച്ച ഔട്ട്റീച്ച് പ്രോഗ്രാം സംഘടിപ്പിച്ചു. പബ്ലിക് ലൈബ്രറി മിനി ഹാളില്‍ സംഘടിപ്പിച്ച പ്രോഗ്രാം തിരുവനന്തപുരം ആദായനികുതി ചീഫ് കമ്മീഷണര്‍ അസിത് സിംഗ് ഉദ്ഘാടനം ചെയ്തു.
ആദായനികുതി പ്രിന്‍സിപ്പല്‍ കമ്മീഷണര്‍ രാജീവ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കോട്ടയം ആദായനികുതി അഡീഷണല്‍ കമ്മീഷണര്‍ ആര്. രാജേഷ്, ഐസിഎഐ കോട്ടയം ബ്രാഞ്ച് പ്രസിഡന്റ് ഷൈന്‍ പി. ജോസഫ്, ഐസിഎഐ കോട്ടയം ബ്രാഞ്ച് വൈസ്ചെയര്‍പേഴ്സണുമായ എന്‍. രമ്യാ, കോട്ടയം എന്നിവര്‍ പ്രസംഗിച്ചു. തിരുവല്ല, ആലപ്പുഴ എന്നിവിടങ്ങളിലെ ആദായനികുതി ഓഫീസുകളിലെ ഉദ്യോഗസ്ഥരും ഐസിഎഐ കോട്ടയം ബ്രാഞ്ച് അംഗങ്ങളും പങ്കെടുത്തു.