പാലാ നഗരസഭാ വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം: വികസന പദ്ധതികള്‍ ചര്‍ച്ച ചെയ്തു
1488858
Saturday, December 21, 2024 5:39 AM IST
പാലാ: പാലാ നഗരസഭാ വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. 2025-26 വര്‍ഷത്തെ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് 17.5 കോടി രൂപയുടെ വികസന പദ്ധതിക്കുള്ള നിര്‍ദേശങ്ങളാണ് ചര്‍ച്ച ചെയ്തത്.
ദാരിദ്ര്യ നിര്‍മാര്‍ജനം, സംരംഭക സംസ്ഥാനം, മാലിന്യനിര്‍മാര്‍ജനം, തൊഴില്‍മേഖല, കുടിവെള്ളം, അടിസ്ഥാന വികസനം തുടങ്ങിയവയ്ക്ക് മുന്‍ഗണ നല്‍കിയാണ് പദ്ധതി രൂപീകരണമെന്ന് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സാവിയോ കാവുകാട്ട് പറഞ്ഞു.
ആസൂത്രണ സമിതി യോഗം, വര്‍ക്കിംഗ് ഗ്രൂപ്പ്, ഭിന്നശേഷി സഭ, വികസന സെമിനാര്‍ എന്നിവ നടത്തി ചര്‍ച്ച ചെയ്താണ് പ്രോജക്ട് തയാറാക്കുന്നത്. നഗരസഭാ ചെയര്മാന് ഷാജു തുരുത്തേൽ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്സൺ ലീന സണ്ണി അധ്യക്ഷത വഹിച്ചു.
ആസൂത്രണ സമിതി ചെയര്മാന് സി.എ. പയസ്, സ്ഥിരം സമിതി അധ്യക്ഷരായ ലിസിക്കുട്ടി മാത്യു, നീനാ ചെറുവള്ളില്‍, ബൈജു കൊല്ലംപറമ്പില്‍, കൗണ്‍സിലര്‍മാരായ തോമസ് പീറ്റര്‍, ബിജി ജോജോ, ജോസിന് ബിനോ, സിജി പ്രസാദ്, ആനി ബിജോയി, സതി ശശികുമാര്‍, ജോസ് ചീരാംകുഴി, മായാ പ്രദീപ് തുടങ്ങിയവര്‍ പ്രസംഗിച്ചു.