സൗജന്യ തൊഴില്‍ മേള 27ന്; 200 ലധികം ഒഴിവുകള്‍
1488845
Saturday, December 21, 2024 5:24 AM IST
കോട്ടയം: എംജി യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആൻഡ് ഗൈഡന്‍സ് ബ്യൂറോയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ കരിയര്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ 27ന് രാവിലെ 10 മുതല്‍ സൗജന്യ തൊഴില്‍ മേള നടത്തും.
വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ 200 ലധികം ഒഴിവുകളില്‍ നിയമനം നടത്തുന്നതിനായി നടത്തുന്ന തൊഴില്‍ മേളയില്‍ എസ്എസ്എല്‍സി, പ്ലസ് ടു, ഐടിഐ, ഡിപ്ലോമ, ഡിഗ്രി, എന്നിവയോ ഉന്നത യോഗ്യതകളോ ഉള്ളവര്‍ക്ക് പങ്കെടുക്കാം.
26ന് ഉച്ചയ്ക്ക് ഒന്നിനു മുന്‍പ് bit.ly/MCCKOTTAYAM ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യണം. ഒഴിവുകള്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ www.facebook. com/ MCCKTM എന്ന ലിങ്കില്‍.