തലയോലപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റായി ഷിജി വിൻസന്റ് ചുമതലയേറ്റു
1488965
Saturday, December 21, 2024 7:25 AM IST
തലയോലപ്പറമ്പ്: തലയോലപറമ്പ് പഞ്ചായത്ത് പ്രസിഡന്റായി കേരള കോൺഗ്രസ് എമ്മിലെ ഷിജി വിൻസന്റ് ചുമതലയേറ്റു. എൽഡിഎഫിലെ ധാരണപ്രകാരം നാലുവർഷക്കാലം പ്രസിഡന്റായിരുന്ന സിപിഎമ്മിലെ എൻ. ഷാജിമോൾ രാജിവച്ചതിനെ തുടർന്നാണ് അവസാന വർഷം കേരളകോൺഗ്രസ്-എം അംഗമായി എട്ടാം വാർഡിൽ നിന്നു വിജയിച്ച ഷിജി വിൻസന്റ് പ്രസിഡന്റായത്.
പ്രസിഡന്റ് തെരഞ്ഞെടുപ്പിനു ശേഷം നടത്തിയ അനുമോദന യോഗം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാല ഉദ്ഘാടനം ചെയ്തു. സിപിഎം തലയോലപ്പറമ്പ് ഏരിയ സെക്രട്ടറി ഡോ.സി.എം. കുസുമൻ, സിപിഎം ജില്ലാ കമ്മിറ്റി അംഗം സെൽവരാജ്,
കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രഫ. ലോപ്പസ്മാത്യു, സിപിഎം ലോക്കൽ സെക്രട്ടറിമാരായ ബാബുക്കുട്ടൻ കൊറ്റാടിയിൽ, വി.കെ. രവി, കേരള കോൺഗ്രസ്-എം ജില്ലാ ജനറൽ സെക്രട്ടറി ഔസേപ്പച്ചൻ വാളിപ്ലാക്കൻ, തുടങ്ങിയവർ സംബന്ധിച്ചു.