കുറുമുള്ളൂര്‍ പള്ളിയിൽ തിരുനാൾ
1488954
Saturday, December 21, 2024 7:13 AM IST
കുറുമുള്ളൂര്‍: കുറുമുള്ളൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്നാനായ കത്തോലിക്ക പള്ളിയിലെ തിരുനാളിനു 27നു കൊടിയേറും. ഇന്നു വൈകുന്നേരം 5.30നു വിശുദ്ധ കുര്‍ബാന, നൊവേന ഫാ. ലൂക്ക് കരിമ്പില്‍. നാളെ രാവിലെ ഏഴിനു വിശുദ്ധ കുര്‍ബാന: ഫാ. സ്റ്റീഫന്‍ മ്യാലില്‍, 9.30നു വിശുദ്ധ കുര്‍ബാന. തുടര്‍ന്നു ദിവ്യകാരുണ്യ ആരാധന, 5.30നു ആരാധന സമാപനം, 6.30മുതല്‍ ക്രിസ്മസ് ആഘോഷം
23നു വൈകുന്നേരം 5.30നു വിശുദ്ധകുര്‍ബാന: ഫാ. ഏബ്രഹാം തറത്തട്ടേല്‍, 24നു രാവിലെ ഏഴിനു വിശുദ്ധ കുര്‍ബാന: ഫാ. കുര്യന് കാരിക്കല്‍, രാത്രി 9.30നു തിരുപ്പിറവിയുടെ തിരുക്കര്‍മങ്ങള്‍, 25നു രാവിലെ ഏഴിനു വിശുദ്ധ കുര്‍ബാന, വൈകുന്നേരം 5.30നു വിശുദ്ധ കുര്‍ബാന, നൊവേന.
27നു രാവിലെ ഏഴിനു കൊടിയേറ്റ്: വികാരി ഫാ. റ്റിനേഷ് കുര്യന് പിണര്‍ക്കയില്‍, വിശുദ്ധ കുര്‍ബാന: ഫാ. സ്റ്റീഫന്‍ വെട്ടുവേലില്‍. വൈകുന്നേരം 6.30നു കുരിശുംതൊട്ടിയില്നിന്നും കല്ലും തൂവാല പ്രദക്ഷിണം. എട്ടിനു വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം: ഫാ. മാത്തുക്കുട്ടി തുണ്ടിയില്‍.
28നു രാവിലെ ഏഴിനു മലങ്കര റീത്തില്‍ വിശുദ്ധ കുര്‍ബാന: ഫാ. റെനി കട്ടേല്‍, 6.30നു പ്രദക്ഷിണം, ഫാ. മജീഷ് വല്ലിശേരിക്കെട്ടില്‍, ഫാ. തോമസ് മുഖയപ്പള്ളില്‍, ഫാ. ജെബി മുഖച്ചിറയില്‍ എന്നിവര്‍ വിവിധ സ്ഥലങ്ങളില്‍ ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കും. ഒന്പതിനു തിരുനാള്‍ സന്ദേശം: ഫാ. സ്റ്റീഫന്‍ കണ്ടാരപ്പള്ളിയില്‍, വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം: ഫാ. സാബു മാലിത്തുരുത്തേല്‍.
29നു രാവിലെ ഏഴിനു ജൂബിലി തിരി തെളിക്കല്‍. തുടര്‍ന്നു വിശുദ്ധ കുര്‍ബാന, വൈകുന്നേരം നാലിനു തിരുനാള്‍ റാസ: ഫാ. മാത്തുക്കുട്ടി കുളക്കാട്ടുകുടിയില്‍, ഫാ. ജിബിന്‍ മണലോടിയില്‍, ഫാ. സിറിയക് ഓട്ടപ്പള്ളിയില്‍, ഫാ. ജെയ്സ് നീലാനിരപ്പേല്‍, ഫാ. നിഥിന് വെട്ടിക്കാട്ടില്‍ എന്നിവര്‍ കാർമികത്വം വഹിക്കും. സന്ദേശം: ഫാ. വിന്‍സണ്‍ കുരുട്ടുപറമ്പില്‍, വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം: ഫാ. ബോബി കൊച്ചുപറമ്പില്‍. തുടര്‍ന്നു പ്രദക്ഷിണം.