അജപാലന കേന്ദ്രം ആശീര്‍വാദം നാളെ
1488976
Saturday, December 21, 2024 7:35 AM IST
ഇത്തിത്താനം: പൊടിപ്പാറ തിരുക്കുടുംബം പള്ളിയിലെ നവീകരിച്ച മാര്‍ മാത്യു കാവുകാട്ട് അജപാലന കേന്ദ്രത്തിന്റെ ആശീര്‍വാദവും ഉദ്ഘാടനവും നാളെ വൈകുന്നേരം അഞ്ചിന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം നിര്‍വഹിക്കും.
സെന്‍ട്രലൈസ് എസി സംവിധാനവും വിശാലമായ കാര്‍ പാര്‍ക്കിംഗ് സൗകര്യവും വൃത്തിയും വെടിപ്പുമുള്ള വാഷ് ഏരിയായും ഫയര്‍ ആന്‍ഡ് സേഫ്റ്റി സംവിധാനങ്ങളും ഗ്യാസില്‍ ആഹാരം പാകം ചെയ്യാനുള്ള ക്രമീകരണവും ഹാളിലുണ്ട്.