ലഹരിവിരുദ്ധ പ്രവര്‍ത്തനം മുട്ടുചിറ ഹോളി ഗോസ്റ്റ് സ്കൂളിന് പുരസ്കാരം
1488961
Saturday, December 21, 2024 7:25 AM IST
കടുത്തുരുത്തി: ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പാലാ രൂപത കോര്‍പറേറ്റ് സ്കൂളുകള്‍ക്കുള്ള പുരസ്കാരം മുട്ടുചിറ ഹോളി ഗോസ്റ്റ് ബോയ്സ് ഹൈസ്കൂളിന്.
പാലായില്‍ നടന്ന അധ്യാപക, അനധ്യാപക സംഗമത്തില്‍ ബിഷപ്പ് മാര്‍. ജോസഫ് കല്ലറങ്ങാട്ടില്‍ നിന്നും സ്കൂള്‍ അസിസ്റ്റന്റ് മാനേജര്‍ ഫാ.മാത്യു വാഴചാരിക്കല്‍, ഹെഡ്മാസ്റ്റര് കെ.എം. തങ്കച്ചന്, പിടിഎ പ്രസിഡന്റ് ഷിനോജ് മാത്യു തുടങ്ങിയവരുടെ നേതൃത്വത്തില്‍ അധ്യാപകരും പിടിഎയും കുട്ടികളും ചേര്‍ന്ന് മെമെന്റോ ഏറ്റുവാങ്ങി.
ഈ വര്‍ഷം സ്കൂളില്‍ നടന്ന ലഹരിവിരുദ്ധ സൈക്കിള്‍ റാലി, ലഹരിക്കെതിരെ കത്തയയ്ക്കല്‍, മൂകാഭിനയം തുടങ്ങി വിവിധങ്ങളായ പരിപാടികളാണ് സ്കൂളിന് പുരസ്കാരം നേടിക്കൊടുത്തത്. അവാര്‍ഡ് നേടിയ അധ്യാപകരെയും വിദ്യാര്‍ഥികളെയും സ്കൂള്‍ മാനേജര്‍ ഫാ.അബ്രഹാം കൊല്ലിത്താനത്തുമലയില്‍ അഭിനന്ദിച്ചു.