ദേശീയപാതയിലെ അനധികൃത കൈയേറ്റം
1488603
Friday, December 20, 2024 7:01 AM IST
കാഞ്ഞിരപ്പള്ളി: ദേശീയപാത 183ല്‍ ജനറൽ ആശുപത്രി ജംഗ്ഷൻ മുതൽ ഇരുപത്താറാംമൈൽ വരെയുള്ള അനധികൃത കൈയേറ്റങ്ങൾ ഒഴിവാക്കാൻ മ ന്ത്രി വി.എൻ. വാസവൻ ദേശീയപാതാ അധികൃതർക്ക് നിർദേശം നൽകി. കഴിഞ്ഞ ദിവസം നടന്ന കാഞ്ഞിരപ്പള്ളി താലൂക്കിലെ പരാതി പരിഹാര അദാലത്തിലാണ് നിർദേശം നൽകിയത്.
2008ൽ പേട്ടക്കവലയിൽ സ്ഥാപിച്ചിട്ടുള്ള ട്രാഫിക് ലൈറ്റുകൾ പുനഃക്രമീകരിച്ച് പ്രവർത്തിപ്പിക്കാനും ടൗണിലെ അപകടങ്ങൾ ഒഴിവാക്കുവാനുമുള്ള ക്രമീകരണങ്ങൾ നടത്തണമെന്നും മന്ത്രി പറഞ്ഞു.
റോഡിന് ഇരുവശത്തുമുള്ള അനധികൃത പാർക്കിംഗ്, പാതകളിലേക്കുള്ള കൈയേറ്റം, കണ്ടം ചെയ്യാറായ വാഹനങ്ങളുടെ പാർക്കിംഗ്, വഴിവാണിഭം, ആക്രി കച്ചവടം, റോഡിന്റെ വീതി കുറവ്, റോഡിലേക്ക് തള്ളി നിൽക്കുന്ന വൈദ്യുതി പോസ്റ്റുകൾ, ഇരുവശങ്ങളിലേക്കുള്ള വാഹനത്തിരക്ക്, ഇടുങ്ങിയ ഭാഗത്തുകൂടി വാഹനങ്ങളെ മറികടക്കുന്നത് തുടങ്ങിയവ ദേശീയപാതയിലുണ്ടാകുന്ന അപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്ന ആക്ഷേപം ശക്തമായിരുന്നു.
ഒഴിവാക്കാൻ നിർദേശം