പോലീസ് ഉദ്യോഗസ്ഥരുടെ ആത്മഹത്യ : സത്വര പരിഹാരം വേണം- പോലീസ് പെൻഷനേഴ്സ് അസോസിയേഷൻ
1488723
Friday, December 20, 2024 8:31 AM IST
ഏറ്റുമാനൂർ: കേരളത്തിൽ കഴിഞ്ഞ കുറേ വർഷങ്ങളായി നിരവധി പോലീസ് ഉദ്യോഗസ്ഥർ ആത്മഹത്യ ചെയ്തിട്ടും സർക്കാരോ ഡിപ്പാർട്ട്മെന്റോ ഗൗരവത്തിൽ എടുക്കുന്നില്ലെന്ന് കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റി.
അടിക്കടി പോലീസ് ഉദ്യോഗസ്ഥർ ആത്മഹത്യ ചെയ്യുന്നതിലും വോളണ്ടിയർ റിട്ടയർമെന്റ് എടുത്ത് പോകുന്നതിലും അസോസിയേഷൻ ഉത്കണ്ഠ രേഖപ്പെടുത്തി.
വിരമിച്ച ജഡ്ജിമാർ, ഡോക്ടർമാർ, മനഃശാസ്ത്ര വിദഗ്ധർ എന്നിവരെ ഉൾപ്പെടുത്തി ഒരു കമ്മറ്റി രൂപീകരിച്ച് സർവീസിലുള്ളവരിൽനിന്നും വിരമിച്ചവരിൽ നിന്നും വിവരങ്ങൾ ശേഖരിച്ച് പഠിച്ച് റിപ്പോർട്ട് തയാറാക്കി പരിഹാരം കാണാൻ സർക്കാരും ഡിപ്പാർട്ട്മെന്റും കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസാോസിയേഷൻ സംസ്ഥാന സെക്രട്ടറി ആർ. രവികുമാർ, ജില്ലാ പ്രസിഡന്റ് പി.ഡി. രാധാകൃഷ്ണ പിള്ള, സെക്രട്ടറി മോൻസിമോൻ, ട്രഷറർ രമേശൻ എന്നിവർ ആവശ്യപ്പെട്ടു.