കോ​​ട്ട​​യം: മു​​ല്ല​​പ്പൂ​വി​ന് പൊ​​ന്നും​​വി​​ല​​യാ​​യി. ഒ​​രു കി​​ലോ മു​​ല്ല​​പ്പൂ​​വി​​ന് വി​ല ക​ഴി​ഞ്ഞ​ദി​വ​സം നാ​​ലാ​​യി​​രം രൂ​​പ വ​​രെ​യെ​ത്തി. വി​​വാ​​ഹ സീ​​സ​​ണ്‍ വ​​രാ​​നി​​രി​​ക്കെ ഒ​​രു മു​​ഴം ത​​ല​​യി​​ല്‍ ചൂ​​ടാ​​ന്‍ ആ​​യി​​രം രൂ​​പ വേ​​ണ​​മെ​​ന്ന സ്ഥി​​തി​​യാ​​കും.

ആ​​ഘോ​​ഷ​​ങ്ങ​​ള്‍​ക്കും അ​​നു​​ഷ്ഠാ​​ന​​ങ്ങ​​ള്‍​ക്കും അ​​ണി​​ഞ്ഞൊ​​രു​​ങ്ങ​​ലി​​നും ത​ത്കാ​​ലം മു​​ല്ല​​പ്പൂ ഒ​​ഴി​​വാ​​ക്കേ​​ണ്ട സാ​​ഹ​​ച​​ര്യ​​മാ​​ണ്. വി​​ല കേ​​ട്ട​​ല്‍ ജ​​നം ഞെ​​ട്ടു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ പൂ​​ക്ക​​ട​​ക്കാ​​ര്‍ ഓ​​ര്‍​ഡ​​ര്‍ അ​​നു​​സ​​രി​​ച്ച് മാ​ത്ര​മേ പൂ​വ് എ​​ത്തി​​ക്കു​​ന്നു​​ള്ളൂ. മു​​ല്ല​​പ്പൂ​​വി​​ന് സ​​മാ​​ന​​മാ​​യ വെ​​ള്ള​​പ്പൂ​​ക്ക​​ള്‍ വാ​​ങ്ങി തൃ​​പ്തി​​യ​​ട​​യു​​ന്ന​​വ​​രു​​മു​​ണ്ട്.

ത​​മി​​ഴ്‌​​നാ​​ട്ടി​​ല്‍ ചു​​ഴ​​ലി​​ക്കാ​​റ്റും പെ​​രു​​മ​​ഴ​​യും വ​​ന്ന​​തോ​​ടെ ചെ​​ടി​​ക​​ള്‍ ന​​ശി​​ച്ചു​​പോ​​യ​​തോ​​ടെ​​യാ​​ണ് വി​​ല കു​​തി​​ച്ചു​​യ​​ര്‍​ന്ന​​ത്. ത​​മി​​ഴ്നാ​​ടി​​ന്‍റെ തെ​​ക്ക​​ന്‍ ജി​​ല്ല​​ക​​ളി​​ലാ​​ണ് മു​​ല്ല​​പ്പൂ കൃ​​ഷി കൂ​​ടു​​ത​​ലാ​​യു​​ള്ള​​ത്. ഇ​​വി​​ട​​ങ്ങ​​ളി​​ല്‍ മ​​ഴ വ്യാ​​പ​​ക നാ​​ശം വി​​ത​​ച്ചി​​രു​​ന്നു. ജ​​നു​​വ​​രി വ​​രെ വി​​ല കു​​റ​​യി​​ല്ലെ​​ന്നാ​​ണ് സൂ​​ച​​ന. ക​​ഴി​​ഞ്ഞ ഓ​​ണ​​ത്തി​​ന് ഒ​​രു കി​​ലോ മു​​ല്ല​​പ്പൂ​​വി​​ന് 5,500 രൂ​​പ​​യ്ക്ക് മു​​ക​​ളി​​ല്‍ എ​​ത്തി​​യി​​രു​​ന്നു.