കേരളോത്സവം കലാ-കായിക മാമാങ്കത്തിന് ഇന്ന് തിരി തെളിയും
1488716
Friday, December 20, 2024 8:31 AM IST
കോട്ടയം: ജില്ലാ പഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ജില്ലാതല കേരളോത്സവത്തിന് ഇന്നു കോട്ടയത്ത് തുടക്കമാകും.
ഉച്ചകഴിഞ്ഞ് മൂന്നിന് ജില്ലാ പഞ്ചായത്തില്‍നിന്ന് എംടി സെമിനാരി എച്ച്എസ്എസിലേക്ക് സാംസ്കാരിക ഘോഷയാത്ര. വൈകുന്നേരം അഞ്ചിന് എംടി സെമിനാരി എച്ച്എസ്എസില്‍ മന്ത്രി വി.എന്‍. വാസവന് കേരളോത്സവം ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ അധ്യക്ഷത വഹിക്കും.
നഗരസഭാധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, വൈസ് പ്രസിഡന്റ് ജോസ് പുത്തന്‍കാലാ, കളക്ടര്‍ ജോണ്‍ വി. സാമുവല്‍, യുവജന ക്ഷേമ ബോര്‍ഡംഗം റോണി മാത്യു, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഡോ. ബൈജു വര്‍ഗീസ് ഗുരുക്കള്‍ എന്നിവര്‍ പ്രസംഗിക്കും. നാളെയും മറ്റന്നാളും കായികമത്സരങ്ങളും കലാമത്സരങ്ങളും നടക്കും.
23ന് ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ജോസ് പുത്തന്‍കാലാ അധ്യക്ഷത വഹിക്കും. ജില്ലാ പോലീസ് ചീഫ് എ. ഷാഹുല്‍ ഹമീദ് സമ്മാനവിതരണം നിര്‍വഹിക്കും.