കെഎസ്ആർടിസി പെന്‍ഷൻകാർ ധര്‍ണ നടത്തി
1488975
Saturday, December 21, 2024 7:35 AM IST
ചങ്ങനാശേരി: വിവിധ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് കെഎസ്ആര്‍ടിസി പെന്‍ഷനേഴ്സ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ ചങ്ങനാശേരി ഡിപ്പോയ്ക്ക് മുമ്പില്‍ പ്രതിഷേധ ധര്‍ണ നടത്തി. പെന്‍ഷനേഴ്സ് ഓര്ഗനൈസേഷന് യൂണിറ്റ് പ്രസിഡന്റ് എ.പി. ശാസ്താവുകുട്ടിയുടെ അധ്യക്ഷതയില്‍ നടന്ന ധര്‍ണ കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയംഗം വി.ജെ. ലാലി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി എ.വി. ഓമനക്കുട്ടന്, സെക്രട്ടറി ചാക്കോ ആന്റണി എന്നിവര്‍ പ്രസംഗിച്ചു. കഴിഞ്ഞ 18 ദിവസമായി സെക്രട്ടേറിയറ്റ് നടയില്‍ പെന്‍ഷനേഴ്സ് ഓര്ഗനൈസേഷന് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമരം നടന്നുവരികയാണ്.
പെന്ഷന് വിതരണം സര്‍ക്കാര്‍ ഏറ്റെടുക്കുക, പെന്ഷന് പരിഷ്കരണം നടപ്പിലാക്കുക, ഉത്സവബത്ത കുടിശിക സഹിതം നല്‍കുക, എല്ലാ മാസവും ഒന്നാം തീയതി പെന്ഷന് നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധര്‍ണ.