‘പിഎഫ് നിങ്ങള്‍ക്കരികെ’ പരിപാടി 27ന്
1488847
Saturday, December 21, 2024 5:24 AM IST
കോട്ടയം: ജില്ലയിലെ തൊഴിലാളികള്‍, തൊഴിലുടമകള്‍, പെന്‍ഷന്‍കാര്‍ എന്നിവര്‍ക്കായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷ്വറന്‍സ് കോര്‍പറേഷനും സംയുക്തമായി ‘പിഎഫ് നിങ്ങള്‍ക്കരികെ’ പരിപാടി 27നു നടക്കും.
രാവിലെ 10മുതല്‍ ഏറ്റുമാനൂര്‍ ഇന്സ്ട്രിയല് ഏരിയായിലുള്ള ജനറല്‍ റബേഴ്സ് കോണ്‍ഫറന്‍സ് ഹാളിലാണ് പരിപാടി.
പരാതികള്‍ 24നു മുമ്പായി ഇപിഎഫ് ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കണം.
27നു നേരിട്ടു ഹാജരായി സമര്‍പ്പിക്കുന്ന പരാതികളും സ്വീകരിക്കും. 04812-300937.