ക്രിസ്മസിന് കാരുണ്യവഴി താണ്ടി എസ്കെപിഎസ് വിദ്യാർഥികൾ
1488962
Saturday, December 21, 2024 7:25 AM IST
കടുത്തുരുത്തി: ക്രിസ്മസിന് ജീവകാരുണ്യ പ്രവൃത്തികളുമായി സെന്റ് കുര്യാക്കോസ് പബ്ലിക് സ്കൂള്‍ വിദ്യാര്‍ഥികള്‍. സ്കൂളിലെ വിദ്യാര്‍ഥികള്‍ ഞീഴൂര്‍ നിത്യസഹായകന് ട്രസ്റ്റിന്റെ അമ്മ വീട് അഗതിമന്ദിരത്തിലെ കിടപ്പുരോഗികളുൾപ്പെടെയുള്ള അമ്മമാരെ സന്ദര്‍ശിച്ചു. അമ്മമാരെ പരിചരിക്കുന്നവരോടൊപ്പം സമയം ചെലവിട്ട കുട്ടികള്‍ ക്രിസ്മസ് സന്ദേശവും മധുരവും പങ്കുവച്ചു.
അമ്മവീട് അഗതിമന്ദിരത്തിലും കുറവിലങ്ങാട്, വൈക്കം, കൂടല്ലൂര്‍, ഉഴവൂര്‍, ആശുപത്രികളിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണം നല്കുന്നതിലേക്കും നിത്യസഹായകന് ട്രസ്റ്റിന് ഒരു ദിവസം വേണ്ട 12,000 രൂപയും മറ്റ് അത്യാവശ്യ ഭക്ഷ്യസാധനങ്ങളും കൈമാറി.
ഫാ. ജിന്‍സ് പുതുപള്ളിമ്യാലിലിന്റെ നേതൃത്വത്തിലെത്തിയ വിദ്യാര്‍ഥികള്‍ ട്രസ്റ്റ് പ്രസിഡന്റ് അനില്‍ ജോസഫിന് സഹായം കൈമാറി. കിടപ്പു രോഗികള്‍ക്കായുള്ള മെഡിക്കല്‍ വസ്തുക്കളും കൈമാറി.