വാർഷിക ദിനാഘോഷം നടത്തി
1488969
Saturday, December 21, 2024 7:25 AM IST
വൈക്കം: മൂത്തേടത്തുകാവ് രാജഗിരി അമല സിഎംഐ പബ്ലിക് സ്കൂളിലെ വാർഷിക ദിനാഘോഷം നടത്തി. സ്കൂൾ അങ്കണത്തിൽ വിവിധ കലാപരിപാടികളോടു കൂടി ആഘോഷിച്ച വാർഷികാഘോഷം ചലച്ചിത്രനടനും തിരക്കഥാകൃത്തുമായ ബിബിൻജോർജ് ഉദ്ഘാടനം ചെയ്തു.
റവ.ഡോ. ഷിന്റോതളിയൻ സിഎംഐ അധ്യക്ഷത വഹിച്ചു. സ്കൂൾമനേജർ ഫാ. സിബിൻ പെരിയപ്പാടൻ സിഎംഐ, സ്കൂൾ പ്രിൻസിപ്പൽ ഫാ. സിജോ മേനാച്ചേരി സിഎംഐ, ഫാ. ഡിബിൻ മംഗലത്ത് സിഎംഐ, ഫാ. പീറ്റർ നെടുങ്ങാടൻ സിഎംഐ ,
ഹെഡ്മിസ്ട്രസ്സ് മിതാരാജു, കെ.ജി ഇൻ ചാർജ് ലിസമ്മ തോമസ്, പി ടിഎ ഭാരവാഹികളായ എ.ഷിഹാബുദ്ദീൻ, മായാപ്രേംലാൽ, സ്കൂൾ ലീഡേഴ്സായ അലൻബിജു, ടി.എസ്. ശ്രേയ തുടങ്ങിയവർ പ്രസംഗിച്ചു.
യോഗത്തിൽ പരീക്ഷകളിൽ മികച്ച വിജയം നേടിയവരെ അനുമോദിച്ചു. തുടർന്ന് വിദ്യാർഥികളുടെ കലാപരിപാടികളും നടന്നു.