തുരുത്തി-മുളയ്ക്കാംതുരുത്തി- വീയപുരം റോഡ് നിര്‍മാണം: ടെന്‍ഡര്‍ അടുത്തമാസം
1488971
Saturday, December 21, 2024 7:35 AM IST
ചങ്ങനാശേരി: കൊടിയ യാത്രാദൂരിതത്തിന് കാരണമായ തുരുത്തി-മുളയ്ക്കാംതുരുത്തി-വാലടി-വീയപുരം റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയുള്ള ടെന്‍ഡര്‍ അടുത്തമാസം ഓപ്പണ്‍ ചെയ്യുമെന്ന് ജോബ് മൈക്കിള്‍ എംഎല്‍എ അറിയിച്ചു.
റോഡ് നിര്‍മാണത്തിനായി വേള്‍ഡ് ബാങ്കില്‍നിന്നുള്ള എന്‍ഒസി കഴിഞ്ഞദിവസം ലഭിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ടെന്‍ഡര്‍ നടപടികള്‍ കഴിവതും വേഗത്തില്‍ ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയതായും എംഎല്‍എ പറഞ്ഞു.
പുനര്‍നിര്‍മാണത്തിനു മുമ്പായി തുരുത്തി മുതല്‍ മുളയ്ക്കാംതുരുത്തി വരെയുള്ള ഭാഗത്തെ കുഴികള്‍ താത്കാലികമായി അടയ്ക്കുന്ന പ്രവൃത്തി നടന്നുവരികയാണ്. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് പ്രവൃത്തികള്‍ എത്രയും വേഗം തുടങ്ങാന്‍ സാധിക്കുമെന്നും അതോടുകൂടി ചങ്ങനാശേരി നിയോജക മണ്ഡലത്തെ കുട്ടനാട് നിയോജകമണ്ഡലവുമായി ബന്ധിപ്പിക്കുന്ന ഈ റോഡിലെ യാത്രാദുരിതം പരിഹരിക്കാന്‍ കഴിയുമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.