സെന്റ് ജോസഫ്സ് സ്കൂളിന്റെ ക്രിസ്മസ് സമ്മാനം
1488709
Friday, December 20, 2024 8:30 AM IST
ചങ്ങനാശേരി: സെന്റ് ജോസഫ് ഗേള്‍സ് ഹൈസ്കൂളിലെ വിദ്യാര്‍ഥിനികള്‍ സമാഹരിച്ച ക്രിസ്മസ് സമ്മാനം മല്ലപ്പള്ളി കാരുണ്യാലയം, തോട്ടയ്ക്കാട് സ്നേഹഭവനിലും ഇന്നു കൈമാറും. അവിടുത്തെ അന്തേവാസികള്‍ക്ക് സമ്മാനങ്ങള്‍ കൈമാറിയശേഷം വിവിധ പരിപാടികള്‍ അവതരിപ്പിക്കും.
ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ധന്യ തെരേസ്, വി.സി. ജയമോള്‍, വര്‍ഗീസ് ആന്റണി, സിസ്റ്റര്‍ റാണി റോസ്, ലീന ജോസഫ്, പിടിഎ പ്രസിഡന്റ് ലെനിന് ജോസഫ്, എംപിടിഎ പ്രസിഡന്റ് പ്രഭ ഫിനു എന്നിവര്‍ നേതൃത്വം നല്‍കും.