സഹകരണവകുപ്പ് -കൺസ്യൂമർ ഫെഡ് ക്രിസ്മസ്-പുതുവത്സര വിപണിക്കു തുടക്കം
1488728
Friday, December 20, 2024 8:31 AM IST
കോട്ടയം: സഹകരണമേഖലയുടേത് സാമൂഹിക പ്രതിബദ്ധതയാർന്ന പ്രവർത്തനങ്ങളാണെന്നും അതിന്റെ ഭാഗമായാണ് സഹകരണവകുപ്പ് കൺസ്യൂമർഫെഡ് വഴി സബ്സിഡി നിരക്കിൽ ജനങ്ങൾക്ക് നിത്യോപയോഗ സാധനങ്ങൾ ലഭ്യമാക്കുന്നതെന്നും മന്ത്രി വി.എൻ. വാസവൻ. സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കൺസ്യൂമർഫെഡ് സംഘടിപ്പിക്കുന്ന ക്രിസ്മസ്-പുതുവത്സരവിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയം ഏറ്റുമാനൂർ ത്രിവേണി അങ്കണത്തിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ഏറ്റുമാനൂർ നഗരസഭാധ്യക്ഷ ലൗലി ജോർജ് പടിയറ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു മുഖ്യാതിഥിയായി. കൺസ്യൂമർഫെഡ് മാനേജിംഗ് ഡയറക്ടർ എം. സലീം റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭാംഗങ്ങളായ ഇ.എസ്. ബിജു, രശ്മി ശ്യാം, സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ കെ.വി. സുധീർ, കൺസ്യൂമർ ഫെഡ് കോട്ടയം ഡയറക്ടർ പ്രമോദ് ചന്ദ്രൻ, അസി. രജിസ്ട്രാർ ഉണ്ണിക്കൃഷ്ണൻ നായർ, ജില്ലാ സഹകരണ ആശുപത്രി വൈസ് ചെയർമാൻ കെ.എൻ. വേണുഗോപാൽ, ഏറ്റുമാനൂർ സഹകരണ ബാങ്ക് പ്രസിഡന്റ് ബിജു ജോസഫ് കൂമ്പിക്കൽ, റീജണൽ മാനേജർ പി.എൻ. മനോജ്, രാഷ്ട്രീയകക്ഷി പ്രതിനിധി ബാബു ജോർജ് എന്നിവർ പ്രസംഗിച്ചു.