വീൽചെയറുകൾ വിതരണം ചെയ്തു
1488956
Saturday, December 21, 2024 7:13 AM IST
അയര്‍ക്കുന്നം: കെ.എം. മാണി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ അയര്‍ക്കുന്നം കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ഭിന്നശേഷിക്കാര്‍ക്കുള്ള വീല്‍ചെയറുകള്‍ വിതരണം ചെയ്തു. കെ.എം. മാണി റിസര്‍ച്ച് സ്റ്റഡി സെന്റര്‍ ചെയര്‍പേഴ്സണ്‍ നിഷ ജോസ് കെ. മാണി വിതരണം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് രഞ്ജിനി അനില്‍ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന് അംഗം ജെയിംസ് പുതുമന, ജോസഫ് ചാമക്കാല, ജോസ് കൊറ്റത്തില്‍, ബിജു ചക്കാല, ജോസ് കുടകശേരി, പ്രോഗ്രാം കോഓഡിനേറ്റര്‍ അമല്‍ ചാമക്കാല, പി.പി. പത്മനാഭന് നായര്‍, സിബി താളിക്കല്ല്,
മെഡിക്കല്‍ ഓഫീസര്‍ കെ.കെ. ഓമന, വിന്‍സ് പേരാലിങ്കല്, ജോയി ഇലഞ്ഞിക്കല്‍, ശാന്തി പ്രഭാത, മനോജ് ചാക്കോ, ജോസ് കൊറ്റം ചുരപ്പാറ, പ്രകാശ് മുകളില്‍, സണ്ണി മരങ്ങാട്ടില്‍, ടോമി വയലില്‍, സന്തോഷ് എരമത്ത്, ടോം സജി കോയിപ്പുറം തുടങ്ങിയവര്‍ പ്രസംഗിച്ചു.