ഇന്ത്യയുടെ മുന്നേറ്റത്തിന് തടസം ആഭ്യന്തര വെല്ലുവിളികള്‍: പ്രഫ. ടി.വി. പോള്‍
1488955
Saturday, December 21, 2024 7:13 AM IST
കോട്ടയം: ആഗോള ശക്തിയായി വളരുന്നതിനുള്ള ശ്രമത്തില്‍ രാജ്യത്തുതന്നെയുള്ള പ്രശ്നങ്ങളാണ് ഇന്ത്യയ്ക്ക് വെല്ലുവിളിയാകുന്നതെന്ന് കാനഡയിലെ മക്ഗില്‍ സര്‍വകലാശാലയിലെ അധ്യാപകനായ പ്രഫ. ടി.വി. പോള്‍. എംജി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍ഡ് പൊളിറ്റിക്സ് സംഘടിപ്പിച്ച പ്രത്യേക പ്രഭാഷണ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
ഡോ.ടി.വി പോളും സ്കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍ഡ് പൊളിറ്റിക്സ് ഡയറക്ടര്‍ ഡോ. സി. വിനോദനും ചേര്‍ന്ന് എഡിറ്റ് ചെയ്ത ഏഷ്യന്‍ സെക്യുരിറ്റി ആന്‍ഡ് ഇന്റര്‍നാഷണല്‍ അഫയേഴ്സ് ജേണലിന്റെ പ്രത്യേക പതിപ്പിന്റെ പ്രകാശനവും ചടങ്ങില്‍ നടന്നു. ഡോ.കെ.എന്‍. സീതി അധ്യക്ഷത വഹിച്ചു. ഡോ. ജോജിന്‍ വി. ജോണ്‍ പ്രസംഗിച്ചു.