നാഷണല്‍ സീനിയര്‍ മെന്‍ ഹാന്‍ഡ്ബോള്‍
1488725
Friday, December 20, 2024 8:31 AM IST
കോട്ടയം: 53-ാമത് നാഷണല്‍ സീനിയര്‍ മെന്‍ ഹാന്‍ഡ്ബോള്‍ ചാമ്പ്യന്‍ഷിപ്പ് ചങ്ങനാശേി എസ്ബി, അസംപ്ഷന്‍ കോളജുകളില്‍ 26 മുതല്‍ 29 വരെ നടക്കും. സംസ്ഥാന ഹാന്‍ഡ്ബോള്‍ അസോസിയേഷന് നേതൃത്വം നല്കുന്ന ചാമ്പ്യന്‍ഷിപ്പ് കേരളത്തില്‍ അരങ്ങേറുന്നത് ആദ്യമാണ്. 28 സംസ്ഥാന ടീമുകള്‍ക്ക് പുറമേ റെയില്‍വേ, സര്‍വീസസ്, പോലീസ് ടീമുകളും പങ്കെടുക്കും.
രാവിലെ ഏഴ് മുതല്‍ 11 വരെയും ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ രാത്രി ഒമ്പതു വരെയുമാണു മത്സരം. 700 ല്‍പ്പരം താരങ്ങള്‍ മാറ്റുരയ്ക്കും. സംസ്ഥാന ടീമിന്റെ പരിശീലനം 21 മുതല്‍ ചങ്ങനാശേരിയില്‍ ആരംഭിക്കും. 26നു വൈകുന്നേരം ആറിന് ഉദ്ഘാടനം നടക്കും. 29നു വൈകുന്നേരം ഫൈനലിനുശേഷം സമ്മാനദാനം നടക്കും. കെഎച്ച്എ ചെയര്മാന് ബിഫി വര്‍ഗീസ് പുല്ലുകാട്ട്, സെക്രട്ടറി എസ്.എസ്. സുധീര്‍, ജനറല്‍ കണ്‍വീനര്‍ ജിജി ഫ്രാന്‍സിസ്, ബെര്‍ണാഡ് തോമസ്, മാര്ട്ടിന് ജോസഫ്, വിനോദ് പണിക്കര്‍ എന്നിവര്‍ നേതൃത്വം നല്‍കും.