വേറിട്ട കാഴ്ചയൊരുക്കി ക്രിസ്മസ് ആഘോഷം നടത്തി
1488958
Saturday, December 21, 2024 7:13 AM IST
അതിരമ്പുഴ: സെന്റ് മേരീസ് എല്‍പി സ്കൂളിൽ വേറിട്ട കാഴ്ചയൊരുക്കി ക്രിസ്മസ് ആഘോഷം. ക്രിസ്മസിന്റെ പ്രതീകമായി ചുവപ്പും വെള്ളയും ഡ്രസ് ധരിച്ചെത്തിയ കുട്ടികള്‍ക്ക് മുന്നിലേക്ക് ബലൂണുകളും തോരണങ്ങളും അലങ്കരിച്ച ക്രിസ്മസ് ട്രീയും ലൈവ് പുല്‍ക്കൂടുമാണ് ഇത്തവണയും എത്തിയത്.
ഉണ്ണീശോയും യൗസേപ്പിതാവും മാതാവും ഒക്കെയായി കുട്ടികള്‍ തന്നെ വേഷമിട്ട ലൈവ് പുല്‍ക്കൂട് ഏറെ ശ്രദ്ധേയമായി.
അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം അധ്യക്ഷത വഹിച്ചു. സ്കൂള്‍ ഹെഡ്മിസ്ട്രസ് അല്‍ഫോന്‍സാ മാത്യു, സ്കൂള്‍ മാനേജര്‍ സിസ്റ്റര്‍ റോസ് കുന്നത്തുപുരിടം സന്ദേശം നല്കി. പിടിഎ പ്രസിഡന്റ് മനോജ് പി. ജോണ്‍, ബേബിനാസ് അജാസ്, സീനിയര്‍ അസിസ്റ്റന്റ് സൈനി പി. മാത്യു എന്നിവര്‍ പ്രസംഗിച്ചു. കേക്ക് വിതരണവും നടന്നു. അധ്യാപകരുടെ സംഘഗാനവുമുണ്ടായിരുന്നു.