അറുനൂറ്റിമംഗലം കവലയിലെ ഉയരവിളക്ക് വീണ്ടും പ്രകാശിച്ചു തുടങ്ങി
1488964
Saturday, December 21, 2024 7:25 AM IST
കടുത്തുരുത്തി: ഒരു വര്‍ഷക്കാലത്തോളമായി പ്രവര്‍ത്തനരഹിതമായിരുന്ന അറുനൂറ്റിമംഗലം കവലയിലെ ഉയരവിളക്ക് വീണ്ടും പ്രകാശിച്ചു തുടങ്ങി. സ്വിച്ച് ഓണ്‍ കര്‍മം മോന്‍സ് ജോസഫ് എംഎല്‍എ നിര്‍വഹിച്ചു.
അന്തരിച്ച മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ. അപ്പച്ചന് മുന്‍കൈയെടുത്ത് സ്ഥാപിച്ച അറുനൂറ്റിമംഗലം ജംഗ്ഷനിലെ ഉയരവിളക്ക് ഒരു വര്‍ഷക്കാലത്തോളമായി പ്രവര്‍ത്തനരഹിതമായിരുന്നു.
ലൈറ്റിന്റെ മെയിന്റനന്‍സ് നടത്തുന്നതിന് ഉത്തരവാദിത്വമുള്ള മുളക്കുളം പഞ്ചായത്തധികാരികള്‍ നിസംഗത പാലിച്ചതിനെ തുടര്‍ന്ന് അറുനൂറ്റിമംഗലത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിരവധി സമരങ്ങള്‍ നടത്തിയിരുന്നു.
യുഡിഎഫ് പ്രവര്‍ത്തകര്‍ എംഎല്‍എക്കു നിവേദനം നല്‍കുകയും എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്നും നല്കിയ പണം ഉപയോഗിച്ചു ഹൈമാസ്റ്റ് ലൈറ്റ് പ്രവര്‍ത്തനക്ഷമമാക്കി. അറുനൂറ്റിമംഗലത്ത് നടന്ന യോഗത്തില്‍ വച്ച് ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മം മോന്‍സ് ജോസഫ് എംഎല്‍എ നിര്‍വഹിച്ചു.
തുടര്‍ന്ന് നടന്ന യോഗത്തില്‍ ജെഫി ജോസഫ്, പി.ആര്. രാജീവ്, തോമസ് മുണ്ടുവേലി, ജോയ് മുണ്ടക്ക പറമ്പില്‍, എം.സി. സുരേഷ്, കെ.പി. ബൈജു, കെ.എ. രമണന്, വര്‍ഗീസ് വേഴപ്പറമ്പില്‍, ബിജു ചിറ്റേത്ത്, ജോസഫ് പാത്തിക്കല്‍, ജോര്‍ജ് ജോസഫ് പാലയ്കത്തടം തുടങ്ങിയവര്‍ പ്രസംഗിച്ചു.