അസംപ്ഷന്‍ കോളജിന് ആദരവ്
1488710
Friday, December 20, 2024 8:30 AM IST
ചങ്ങനാശേരി: കേന്ദ്ര യൂത്ത് ആൻഡ് സ്പോര്‍ട്സ് മന്ത്രാലയത്തിന്റെ സ്പോര്ട്ട്സിലും ഗെയിംസിലും ഇന്ത്യയിലെ ഏറ്റവും മികച്ച കലാലയത്തിനുള്ള പുരസ്കാരം നേടിയ അസംപ്ഷന്‍ കോളജിനെ ചങ്ങനാശേരി പൗരാവലി ആദരിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍ ബീനാ ജിജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ പൗരസമിതി ചെയര്മാന് വി.ജെ. ലാലി ഉദ്ഘാടനം ചെയ്തു.
പ്രിന്‍സിപ്പല്‍ ഫാ. തോമസ് പാറത്തറ, ഫിസിക്കല്‍ എഡ്യൂക്കേഷന്‍ മേധാവി സുജ മേരി ജോര്‍ജ്, അവാര്‍ഡ് ജേതാക്കളായ കായികതാരങ്ങള്‍ എന്നിവരെ ആദരിച്ചു. നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എല്‍സമ്മ ജോബ്, ജോഷി കൊല്ലാപുരം, ലാലി ഇളപ്പുങ്കല്‍, ബോസ് കരിമറ്റം, സൈബി അക്കര, ബാബു മുയ്യപ്പള്ളി, റോയി മുക്കാടന്‍, ഡോ. ജിമ്മി ജോസ്, ടോജോ ചിറ്റേട്ടുകളം എന്നിവര്‍ പ്രസംഗിച്ചു. ഈ നേട്ടത്തില്‍ അസംപ്ഷന്‍ കോളജിനെ സംസ്ഥാന ഗവണ്മെന്റ് ആദരിക്കാന്‍ തയാറാകണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.