സൈക്കിൾ ഗട്ടറിൽ വീണ് സ്കൂൾ വിദ്യാർഥിക്കു പരിക്ക്
1488719
Friday, December 20, 2024 8:31 AM IST
കുമരകം: സ്കൂളിൽനിന്നു സൈക്കിളിൽ വീട്ടിലേക്കു മടങ്ങിയ വിദ്യാർഥിക്ക് റോഡിലെ ഗട്ടറിൽ വീണ് ഗുരുതര പരിക്ക്. എസ്കെഎം സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി ആദിൽ രാജേഷിനാണ് പരിക്കേറ്റത്.
കുമരകം ചൂളപ്പടി പുത്തൻപുരയിൽ രാജേഷിന്റെയും അമിത രാജേഷിന്റെയും മകനാണ് ആദിൽ. പരീക്ഷ കഴിഞ്ഞ് ചൂളപ്പടിയിലെ വീട്ടിലേക്ക് സൈക്കിളിൽ മടങ്ങവേ എസ്കെഎം പബ്ലിക് സ്കൂൾ-അപ്സര റോഡിലെ കുഴിയിൽ വീണാണ് ആദിലിന്റെ ഇടതു കൈക്ക് പരിക്കേറ്റത്.
ആദിലിനെ കോട്ടയം മെഡിക്കൽ സെന്റർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. സർജറിക്ക് വിധേയനായ ആദിൽ ആശുപതിയിൽ തുടരുകയാണ്.