വിലക്കുറവില്‍ ഫ്ലാഷ് സെയില്‍
1488848
Saturday, December 21, 2024 5:24 AM IST
കോട്ടയം: സപ്ലൈകോ ജില്ലാ വിപണനമേളകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഇന്നു മുതല്‍ 30 വരെ ഉച്ചകഴിഞ്ഞു രണ്ടര മുതല്‍ നാലുവരെ ഫ്ലാഷ് സെയില്‍ നടത്തും. സബ്സിഡിയിതര ഉത്പന്നങ്ങള്‍ക്ക് 10 ശതമാനം വരെ അധിക വിലക്കുറവ് ഈ സമയത്ത് ലഭ്യമാകും.
സബ്സിഡി സാധനങ്ങള്‍ക്ക് പുറമേ ബ്രാന്‍ഡഡ് നിത്യോപയോഗ സാധനങ്ങള്‍ക്ക് അഞ്ചു മുതല്‍ 30 ശതമാനം വരെ വിലക്കുറവാണ് നല്‍കുക.
സപ്ലൈകോ ശബരി ഉത്പന്നങ്ങള്‍ക്കും പ്രത്യേക വിലക്കുറവുണ്ട്. മറ്റ് ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ക്ക് പ്രത്യേക ഓഫറുകളും നല്‍കും. 150 ഉത്പന്നങ്ങള്‍ക്കാണ് വിലക്കുറവും ഓഫറുകളും നല്‍കുന്നത്.