വയോജന കലാമേള "കരുതല്‍ 2024’ ഇന്ന്
1488972
Saturday, December 21, 2024 7:35 AM IST
ചങ്ങനാശേരി: വാഴപ്പള്ളി പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള വയോജന കലാമേള കരുതല്‍ 2024 ഇന്നു രാവിലെ പത്തുമുതല്‍ മുതല്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടത്തും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി വിജയകുമാര്‍ ഉദ്ഘാടനം ചെയ്യും.
പഞ്ചായത്തംഗം ശശികുമാര്‍ തത്തനപ്പള്ളി അധ്യക്ഷത വഹിക്കും. പഞ്ചായത്ത് പരിധിയിലെ എല്ലാ വയോജനങ്ങളും പങ്കെടുക്കണമെന്ന് ഐസിഡിഎസ് സൂപ്പര്‍വൈസര്‍ അറിയിച്ചു.